നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി റെഡ് ആര്‍മി. 'നന്ദി ഉണ്ട് മാഷേ' എന്നാണ് പോസ്റ്റ്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ മാസ്റ്റർ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് 'റെഡ് ആർമി'യുടെ പരോക്ഷവിമർശനം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടത്തിൽ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം.