മോസ്‌കോ:ഭക്ഷണരീതിയെ കുറിച്ചു ധാരാളം ചർച്ചകൾ ഉയർത്തി വിട്ടിരിക്കുകയാണ് 39 കാരിയുടെ മരണം. മതിയായ അളവില്‍ പോഷകാഹാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീഗന്‍ ഇന്‍ഫ്ളുവൻസറായ (സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നവർ) യുവതിയാണ് മരിച്ചത് . റഷ്യന്‍ സ്വദേശിനിയായ ഷന്ന സാംസോനോവയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയുമാണ് സോഷ്യല്‍മീഡിയയില്‍ ഇവര്‍ താരമായി മാറിയത്. സസ്യാഹാര പ്രിയയായ ഇവര്‍ക്ക് മതിയായ അളവില്‍ പോഷകാഹാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ചക്ക മാത്രമാണ് ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് സുഹൃത്ത് പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയിൽ വച്ച് ക്ഷീണിതയായ നിലയിലാണ് ഷന്ന സാംസോനോവയെ കണ്ടതെന്ന് സുഹൃത്ത് പറയുന്നു. കാലുകള്‍ നീര് വന്ന് വീര്‍ത്ത നിലയിലായിരുന്നു. ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറായില്ല. പിന്നീട് ഫൂക്കറ്റില്‍ കണ്ടപ്പോള്‍ ഞെട്ടി പോയെന്നും സുഹൃത്തും പറയുന്നു. 'കോളറ പോലുള്ള അണുബാധ' മൂലമാണ് മകള്‍ മരിച്ചതെന്ന് സാംസോനോവയുടെ അമ്മ പറഞ്ഞു. എന്നാല്‍, മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.