ആധാര്‍ പുതുക്കാനുള്ള സമയ പരിധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 14ന് കാലാവധി അവസാനിക്കാനിരിക്കെ മാര്‍ച്ച് 14 വരെയാണ് നീട്ടിയത്. സൗജന്യമായും നിങ്ങള്‍ക്ക് ആധാര്‍ പുതുക്കാം.ആധാര്‍ പുതുക്കിയില്ലെന്ന് ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട. കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡിസംബര്‍ 14 ന് പുതുക്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും സമയം നീട്ടിയിരിക്കുന്നത്. ആധാര്‍ കാര്‍ഡ് സ്വന്തമാക്കി പത്തുവര്‍ഷം തികഞ്ഞവരും ഡാറ്റയില്‍ മാറ്റം വരുത്തേണ്ടവരുമാണ് ഈ കാലയളവില്‍ പുതുക്കേണ്ടത്.
മാര്‍ച്ച് 14 വരെ സമയം ഉണ്ട്. ഇതിനിടെ യുഐഡിഎഐയുടെ കീഴിലുള്ള മൈ ആധാര്‍ പോര്‍ട്ടല്‍ മുഖേന, ഡെമോഗ്രാഫിക് ഡേറ്റ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. നേരത്തെ 25 രൂപയാണ് ഈടാക്കിയിരുന്നത്. അതേസമയം ആധാര്‍ സേവന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ചേര്‍ന്ന്, കാര്‍ഡ് ഉടമയുടെ വ്യക്തിഗത വിവരം പുതുക്കുന്നതിന് 25 രൂപ നിരക്കില്‍ ഫീസ് നല്‍കേണ്ടതുണ്ട്.
ആധാറിലെ വിശദാംശം പുതുക്കുന്നത് നിയമപരമായി നിര്‍ബന്ധമല്ല. എങ്കിലും ആധാര്‍ എടുത്തിട്ട് ദീര്‍ഘകാലമായവരെ ഡേറ്റയുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനായി പുതുക്കേണ്ടതുണ്ട്. കാലക്രമേണ വ്യക്തിഗത വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുള്ളവരാണെങ്കില്‍ ആധാര്‍ പുതുക്കുന്നത്, ബന്ധപ്പെട്ട സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കുന്നതിന് ഗുണകരമാകും. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് തടയിടാനും ഇത് സഹായകരമാകും.