Share this Article
KERALAVISION TELEVISION AWARDS 2025
ആള്‍മാറാട്ടവും ഹൈടെക് കോപ്പിയടിയും: വിഎസ്‌എസ്‌സി ഞായറാഴ്ച നടത്തിയ പരീക്ഷകൾ റദ്ദാക്കി
വെബ് ടീം
posted on 21-08-2023
1 min read
vssc exam cancelled

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടവും ഹൈടെക് കോപ്പിയടിയും ഉൾപ്പെടെ ക്രമക്കേടുകൾ ഉണ്ടായെന്ന വിവാദത്തെ  തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.

ഇതു സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാർ സംഘത്തിലുണ്ട്. കോപ്പിയടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൈബർ സെൽ വിശദമായി അന്വേഷിക്കും. മൂന്ന് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. 6 പേർ പിടിയിലായി. രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories