Share this Article
News Malayalam 24x7
പള്ളിയ്ക്കകത്ത് നിന്നും കുർബാനയ്ക്കിടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; 34കാരൻ പിടിയിൽ
വെബ് ടീം
posted on 11-07-2023
1 min read
Thief arrested in Kottayam for stealing mobile

കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം.

കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്‌കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories