കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന് സമീപമുള്ള അടൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും കൂടിക്കാഴ്ച നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മടങ്ങിയത്. എംഎല്‍എ ബോര്‍ഡ് മറച്ച് വച്ച് വാഹനത്തിലാണ് മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ എത്തിയത്. അവിചാരിതമായി കണ്ടതാണെന്നാണ് ഇരുവരുടെയും വിശദീകരണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തുന്ന പുതുയുഗ യാത്രയിലെ സ്ഥിരം ജാഥാംഗമാണ് വി.കെ ശ്രീകണ്ഠന്‍. ഇന്നലെയാണ് ജാഥ പത്തനംതിട്ട പിന്നിട്ട് കൊല്ലത്തേക്ക് കടന്നത്. അതിനിടയിലാണ് വി. കെ ശ്രീകണ്ഠനും മാങ്കൂട്ടത്തിലുമായുള്ള കൂടിക്കാഴ്ച.