ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ ലൂത്ര സഹോദരങ്ങളെ ഇന്ത്യയിലേക്ക് നാടുകടത്തി. പ്രതികളായ ശ്യാം ലൂത്ര, സണ്ണി ലൂത്ര എന്നിവരെ പുലർച്ചെ 2 മണിയോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. പ്രതികളെ ഏറ്റുവാങ്ങാനായി ഗോവ പൊലീസ് ഡൽഹിയിലെത്തിയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഇരുവരെയും ഗോവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് തേടും. അതിനുശേഷം ലൂത്ര സഹോദരങ്ങളെ ഗോവയിലേക്ക് കൊണ്ടുപോകും.
2024 ജനുവരി 21-ന് ഗോവയിലെ മാൽക്കർണിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ക്ലബ്ബിന്റെ ഉടമകളാണ് ലൂത്ര സഹോദരങ്ങൾ. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഇവർ രാജ്യം വിടുകയായിരുന്നു.