Share this Article
News Malayalam 24x7
വിചിത്ര നീക്കവുമായി കെഎസ്ആർടിസി മാനേജ്മെന്റ്
 KSRTC

വിചിത്ര നീക്കവുമായി കെഎസ്ആർടിസി മാനേജ്മെന്റ്. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് ഉത്തരവിറക്കി. പണിമുടക്കിയവരോടുള്ള പ്രതികാര നടപടിയായി ശമ്പളം വൈകിപ്പിക്കാൻ ആണ് നീക്കമെന്ന് TDF ആരോപിച്ചു.


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി ഗോവ പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലാണ്  മത്സരം. അവസാന മത്സരത്തില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ജയം അനിവാര്യമാണ്.

20 കളിയില്‍ 24 പോയിന്റുമായി എട്ടാമതാണ് ടീം. അതേസമയം രണ്ടാംസ്ഥാനത്തുള്ള ഗോവ പോയിന്റ് ഉയര്‍ത്താനുറച്ചാണ് ഇറങ്ങുക. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ നാലിലും എഫ്.സി ഗോവ ജയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories