Share this Article
News Malayalam 24x7
പോറ്റിയെ ആദ്യം കയറ്റിയത് സോണിയാഗാന്ധിയുടെ വീട്ടിൽ,മഹാതട്ടിപ്പുകാർക്ക് എങ്ങനെ എത്താൻ കഴിഞ്ഞു, ചതിയൻ ചന്തു പ്രയോഗവും തള്ളി; വയനാട് പുനരധിവാസ പദ്ധതിയിലെ വീടുകള്‍ അടുത്തമാസം കൈമാറുമെന്നും മുഖ്യമന്ത്രി
വെബ് ടീം
posted on 01-01-2026
1 min read
CM

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. SITഅന്വേഷണം നല്ല രീതിയിലാണ്.അന്വേഷണം നടക്കുന്നത് ഹൈക്കോടതി മേൽനോട്ടത്തിലാണ്.അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല.നിരന്തരം ആക്ഷേപം ഉന്നയിക്കുന്നവരോട് എന്ത് പറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു; പോറ്റിയെ ആദ്യം കയറ്റിയത് സോണിയാഗാന്ധിയുടെ വീട്ടിലെന്നു മുഖ്യമന്ത്രി ആവർത്തിച്ചു.എങ്ങനെയാണു തട്ടിപ്പുകാർക്ക് സോണിയാഗാന്ധിയുടെ അടുത്തേക്ക് എത്താൻ കഴിയുന്നത്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ് എംപി. സോണിയ ​ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അടൂര്‍ പ്രകാശിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്?

നാല് വോട്ടിനു വേണ്ടി കോൺഗ്രസ് വർഗീതയുമായി കൂട്ട് കൂടുന്നു. കോലീബി സഖ്യം ഉദാഹരണം. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫിന്റെ വോട്ട് ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. തൃശ്ശൂരിലെ ബിജെപി ജയത്തിലും കോൺഗ്രസിന്റെ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളിയെ വാർത്താ സമ്മേളനത്തിൽ  തള്ളി മുഖ്യമന്ത്രി.സിപിഐ ഇടതുമുന്നണിയിലെ പ്രധാന കക്ഷി.ചതിയൻ ചന്തു പ്രയോഗവും തള്ളി. സിപിഐ വഞ്ചനയോ ചതിയോ കാണിച്ചിട്ടില്ല,അങ്ങനെ  ഒരു തോന്നലിലില്ല.അതേ സമയം ബിനോയ് വിശ്വമല്ല പിണറായി  എന്നും തനിക്ക് തന്റേതായ നിലപാടുണ്ടെന്നും  വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ പറഞ്ഞു. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026 ലെ ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. അതിദാരിദ്ര്യമുക്തരാവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേർത്തു. ആരോഗ്യകരമായ മത്സര ബുദ്ധിയോടെ തദ്ദേശ സ്ഥാപനങ്ങൾ ഇത് ഏറ്റെടുക്കണം. നാടിനെ മാലിന്യമുക്തമാക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേർതിരിവ് തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ല. എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം.

കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് കരകയറി വന്ന സമയമാണ്. ഈ വർഷം അവരെ ചേർത്തുപിടിച്ച ചരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. കാലവർഷം കനത്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ വീടുകൾ കൈമാറും. 2026 ഭവനം ഇല്ലായ്മയെ മറികടക്കാനുള്ള വർഷമാണ്. ലോകത്ത് അഞ്ചിൽ ഒരാൾക്ക് കിടപ്പാടം ഇല്ലെന്നാണ് കണക്ക്. വയനാട് പുനരധിവാസ പദ്ധതിയിലെ വീടുകള്‍ അടുത്തമാസം കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 207 വീടുകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ ഒന്നാംഘട്ട വീടുകള്‍ കൈമാറും. അഞ്ച് വര്‍ഷം വീടുകളുടെ അറ്റകുറ്റപ്പണി കരാര്‍ കമ്പനി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റേൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് ടൗൺ ഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories