Share this Article
News Malayalam 24x7
അതിവേഗ റെയില്‍പാത; വിദഗ്ധ സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
Kerala High-Speed Rail Project

സംസ്ഥാനത്തെ അതിവേഗ റെയിൽപാത പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പദ്ധതിയുടെ വിവിധ വശങ്ങൾ വിലയിരുത്തിയ ശേഷമുള്ള അന്തിമ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നാണ് വിവരം. മെട്രോമാൻ ഇ. ശ്രീധരൻ നേരത്തെ തന്നെ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ഇന്നത്തെ കൂടിക്കാഴ്ചയിൽ പ്രധാനമായും പദ്ധതിയുടെ നിർമ്മാണച്ചെലവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ചർച്ചയാകുക. അതിവേഗ റെയിൽപാതയുടെ നിർമ്മാണച്ചെലവ് വിചാരിച്ചതിലും വലിയ തോതിൽ വർദ്ധിച്ചേക്കാമെന്ന ആശങ്ക വിദഗ്ധ സമിതി മുന്നോട്ടുവെക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പദ്ധതി കൂടുതൽ പ്രായോഗികമായ രീതിയിൽ എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചാകും ചർച്ചകൾ നടക്കുക.


അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി) ഏൽപ്പിക്കണമെന്ന നിർദ്ദേശമാണ് ഇ. ശ്രീധരൻ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. പദ്ധതിയുടെ പൂർണ്ണ ചുമതല ഡി.എം.ആർ.സി.യെ ഏൽപ്പിക്കുകയാണെങ്കിൽ കൊച്ചി മെട്രോയുടെ മാതൃകയിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. പദ്ധതിയുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷനിംഗ് തുടങ്ങിയ എല്ലാ ഘട്ടങ്ങളും ഡി.എം.ആർ.സി തന്നെ നേരിട്ട് നിർവ്വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളും ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ വിശദമായി വിലയിരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories