Share this Article
News Malayalam 24x7
'അയാപ്സ്' സോഫ്റ്റ്വെയറിന് നേരെ മാല്‍വെയര്‍ ആക്രമണശ്രമം
Kerala Police iApps Software

സംസ്ഥാന പൊലീസിന്റെ ഓൺലൈൻ ഫയൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന 'ഐആപ്സ്' (iApps) സോഫ്റ്റ്‌വെയറിന് നേരെ മാൽവെയർ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. സൈബർ ആക്രമണശ്രമത്തെ തുടർന്ന് പൊലീസിന്റെ ഓൺലൈൻ ഫയൽ നീക്കവും വെബ്സൈറ്റിന്റെ പ്രവർത്തനവും അല്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും, സാങ്കേതിക വിദഗ്ധർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു.

പൊലീസിന്റെ ഔദ്യോഗിക ഫയലുകളും ഡാറ്റയും പൂർണ്ണമായും സുരക്ഷിതമാണെന്നും യാതൊരുവിധ സുരക്ഷാ വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. വെബ്സൈറ്റ് പൂർണ്ണമായി ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, ഹാക്ക് ചെയ്യാനുള്ള ശ്രമം മാത്രമാണ് സൈബർ ആക്രമണകാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് സൈബർ ഡിവിഷൻ സ്ഥിരീകരിച്ചു.


ആക്രമണശ്രമം തിരിച്ചറിഞ്ഞയുടൻ തന്നെ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതിനാൽ ഫയലുകളിലെ വിവരങ്ങൾ ചോർന്നിട്ടില്ല. പൊലീസിന്റെ ഐടി വിങ്ങും സൈബർ വിഭാഗവും വെബ്സൈറ്റിന്റെയും സോഫ്റ്റ്‌വെയറിന്റെയും സുരക്ഷ കൂടുതൽ കർശനമാക്കാനും തുടർനിരീക്ഷണങ്ങൾ ശക്തമാക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories