Share this Article
News Malayalam 24x7
മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിയെ കാണാനില്ല; കാണാതായത് ഇന്നലെ രാത്രി മുതൽ ഓഖ്‌ലയിൽ നിന്ന്
വെബ് ടീം
1 hours 48 Minutes Ago
1 min read
MISSING

ന്യൂഡൽഹി: ഓഖ്‌ലയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്.

ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories