Share this Article
News Malayalam 24x7
യുഡിഎഫ് കള്ളപ്രചാര വേല നടത്തി, ബിജെപി ഹിന്ദുവർഗീയത പ്രചരിപ്പിച്ചു, ശബരിമല അത്ര തിരിച്ചടിയായില്ല,സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് മികച്ച അഭിപ്രായം, എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും, ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ 17 ലക്ഷം വോട്ട് ലഭിച്ചു
വെബ് ടീം
1 hours 55 Minutes Ago
1 min read
mv govindhan master

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ.സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക്  മികച്ച അഭിപ്രായം ആണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല അത്ര തിരിച്ചടിയായില്ല. എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും.കേരളത്തിൽ അവസാനം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനമായി ഉയർന്നു. 66,65370 വോട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ അത് 84,10085 വോട്ടായി വർധിച്ചുവെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.17,35175 വോട്ടിന്റെ വർധനയാണുണ്ടായത്. യുഡിഎഫിന്റെയും ബിജെപിയുടേയും വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ അസംബ്ലി നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഏതാണ്ട് 60 മണ്ഡലത്തിൽ എൽഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വോട്ട് വ്യത്യാസത്തിന് പിറകിൽ പോയ ഒട്ടേറം മണ്ഡലങ്ങളുണ്ട്. പലതും പ്രാദേശിക പ്രശ്നങ്ങളുടേയും പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണത്തിന്റെയും വർ​ഗീയ ഇടപെടലിന്റെയും മാധ്യമ ശൃംഖല നടത്തിയ ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന്റെയും ഭാ​ഗമായി പിന്നിൽപോയവയാണ്. ഇവിടെയെല്ലാം ശരിയായ രാഷ്ട്രീയ പ്രചാരണ പ്രവർത്തനം നടത്തി തിരിച്ചുപിടിക്കാനാകുമെന്ന് തന്നെ സിപിഐഎം വിശ്വസിക്കുന്നു.

സംസ്ഥാനത്തെ 23,000വാർഡുകളിൽ ജനുവരി 5ന് തൊഴിലുറപ്പുസംരക്ഷണ അസംബ്‌ളി നടത്തും.സംസ്ഥാന സർക്കാരിന്റെ പ്രവർത്തന രീതികളും മികവും പറഞ്ഞു മനസിലാക്കാനും കേന്ദ്ര സർക്കാരിന്റെ അവഗണനയും  പറഞ്ഞു മനസിലാക്കാനും  ഗൃഹസന്ദർശനത്തിന് സിപിഐഎം.  ജനുവരി 15മുതൽ 22വരെ വീടുകളിലേക്ക്.എല്ലാ വിഭാഗങ്ങൾ ആളുകളെയും കാണും കേൾക്കും. കേന്ദ്രത്തിനു എതിരെ സത്യാഗ്രഹ സമരം നടത്തും. ഫെബ്രുവരിയിൽ വാഹനപ്രചാരണ ജാഥ.

അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടന്നിടത്ത് ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകി. എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്ന സ്ഥലങ്ങളിൽ യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് കൊടുത്തുവെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ  പറഞ്ഞു.ഓരോ പഞ്ചായത്തിലും യുഡിഎഫ്-ബിജെപി  വോട്ട് കൈമാറ്റം ഉണ്ടായി. ഉദാഹരണമായി തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച 41 വാര്‍ഡില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.udfകള്ളപ്രചാര വേല നടത്തി,bjpഹിന്ദുവർഗീയത പ്രചരിപ്പിച്ചു എന്നിട്ടും നേരിയ വ്യത്യാസത്തിന്റെ തോൽവി മാത്രമാണ് നേരിട്ടത്,തിരിച്ചു വരാൻ കഴിയുമെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories