അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച സമാപിച്ചു. ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമായിരുന്നു മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലെ പ്രധാന വിഷയങ്ങൾ. ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ആണവ കരാറിൽ എത്താൻ സാധിക്കുമോ എന്ന് പരിശോധിച്ചു വരികയാണെന്നും, ചർച്ചകൾ പരാജയപ്പെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.