രാജ്യം ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്ത് ഭാവനാവിഷയങ്ങളുമായി വരരുതെന്ന് റോഹിംഗ്യകൻ അഭയാർത്ഥികളോട് സുപ്രീംകോടതി . 43 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബലമായി നാടുകടത്തി കടലില്‍ ഉപേക്ഷിച്ചെന്ന ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. നാടുകടത്തല്‍ നടപടി സ്റ്റേചെയ്യാനും ബെഞ്ച് വിസമ്മതിച്ചു. ഹര്‍ജിക്കാരനായ മുഹമ്മദ് ഇസ്മയില്‍ കൊണ്ടുവന്നിരിക്കുന്ന തെളിവുകളുടെ ആധികാരികതയും സുപ്രീംകോടതി ചോദ്യംചെയ്തു. റോഹിംഗ്യകളെ കടലില്‍ തള്ളിയെന്നു സ്ഥാപിക്കാന്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത തെളിവുകള്‍ ഹാജരാക്കിയതിനെ കോടതി വിമര്‍ശിച്ചു. കേസ് ജൂലായ് 31-ലേക്ക് മാറ്റി.