Share this Article
News Malayalam 24x7
കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’;‘പിണറായി തന്നെ മുഖ്യമന്ത്രിയാകും, LDF ഭരണത്തെ പുകഴ്ത്തി മണിശങ്കർ അയ്യർ
വെബ് ടീം
posted on 16-02-2026
1 min read
mani shankar ayyer

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്.നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച 4 സംസ്ഥാനങ്ങളെ രാജ്യത്തുള്ളു.കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് അത്. നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്.

ഒറ്റ ദിവസം കൊണ്ട് നിരവധി കൊലകൾക്ക് മേൽനോട്ടം വഹിച്ചയാളാണ് നരേന്ദ്ര മോദി. അതേ മോദി ഇപ്പോൾ ബംഗ്ലാദേശിലെ കൊലപാതകങ്ങളെ കുറിച്ച് പറയുന്നു.എൻ്റെ വേഷ്ടിയുടെ കര പോലും കോൺഗ്രസിൻ്റെ ത്രിവർണ നിറമാണ്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ ചൈനയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസുകാരൻ എന്ന നിലയിൽ UDF വരണമെന്ന് ആഗ്രഹിക്കുന്നു. ഗാന്ധിയൻ എന്ന നിലയിൽ സത്യം പറയാനും ആഗ്രഹിക്കുന്നു.കോൺഗ്രസിലെ വലതുപക്ഷത്തിൻ്റെയും കമ്മ്യൂണിസ്സുകൾക്കും ഇടയിലാണ് സതീശൻ. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ നിർദ്ദേശിക്കുന്നില്ല. പിണറായി തന്നെ മുഖ്യമന്ത്രിയാകും.

ശശി തരൂർ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രി ആയിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ് ത്തുന്നു. താൻ വേറെ പാർട്ടിയിൽ ചേരുന്നത് ആലോചിച്ചിട്ടില്ല. ഏതെങ്കിലും പാർട്ടി ശല്യക്കാരനെ എടുക്കുമോ ?.സ്വന്തമായി അഭിപ്രായമുള്ള എന്നെ ഒരു പാർട്ടിക്കും വേണ്ട. കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ എൻ്റെ ശബ്ദം കേൾപ്പിക്കാൻ എന്താണ് ചെയ്യുകയെന്ന് ആലോചിക്കും.പിണറായി നല്ല ബുദ്ധിമാനായ ആളാണ്. അതുകൊണ്ട് എന്നെ CPIM ലേക്ക് ക്ഷണിക്കില്ല. സതീശൻ മതേതര സോഷ്യലിസ്റ്റ്. കെസി വേണുഗോപാലിനെ സർദാർ പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തല പരിശോധിക്കണം. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനിടയിൽ സതീശൻ മുഖ്യമന്ത്രി ആവില്ല എന്നതാണ് സ്വരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories