Share this Article
Union Budget
ആശ ട്രേഡ് യൂണിയനുകളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Asha - Trade Union Meeting Scheduled for Today

ആശാപ്രവർത്തകരുടെ പ്രശ്നം പഠിക്കാനായി സർക്കാർ രൂപീകരിച്ച കമ്മിറ്റി, ആശ ട്രേഡ് യൂണിയനുകളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. യൂണിയനുകൾ ഉന്നയിക്കുന്ന വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട്‌ തയ്യാറാക്കും. ഓരോ സംഘടനകളുമായി വെവ്വേറെയായാണ് ചർച്ച. ഓരോ യൂണിയനിൽ നിന്നും 3 പേർ വീതം പങ്കെടുക്കണമെന്നാണ് നിർദ്ദേശം, ഇതിൽ രണ്ടുപേർ ആശ പ്രവർത്തകരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പത്തര മണിക്കാണ് സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷനുമായി ചർച്ച നടക്കുക. ഇതിന് മുൻപ് നടന്ന മൂന്ന് മന്ത്രിതല ചർച്ചകളിലും അനുകൂല തീരുമാനം ഉണ്ടാകാത്തത്തിലാണ് KAHWA ക്ക് സമരം തുടരേണ്ടി വരുന്നത്. ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം തുടങ്ങി 140 ദിവസം പിന്നിടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories