Share this Article
News Malayalam 24x7
വോട്ട് അവകാശമാണ്, ജാമ്യം നൽകണമെന്ന് രഞ്ജിത്ത്; ജാമ്യാപേക്ഷ തള്ളി കോടതി
വെബ് ടീം
posted on 08-04-2026
1 min read
ranjith

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചത്.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജയിലിൽ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.രാവിലെ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാൽ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. നാളെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഏപ്രിൽ 10ന് ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സബ്ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories