Share this Article
image
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തെംസ് നദിയിൽ
വെബ് ടീം
posted on 01-12-2023
1 min read
indian-student-found-dead-in-london-river-

ലണ്ടൻ: യു.കെയിൽ കഴിഞ്ഞമാസം മുതൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ലണ്ടനിലെ തെംസ് നദിയിൽ നിന്നാണ് 23 കാരനായ മിത്കുമാർ പട്ടേലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബർ 17മുതൽ കാണാതാവുകയായിരുന്നു.

മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. കാണാതായതുമുതൽ ഇദ്ദേഹത്തെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയിരുന്നു. നവംബർ 20മുതൽ ഷെഫീൽഡ് ഹാലം യൂനിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനൊപ്പം ആമസോണിൽ പാർടൈം ജോലിയും ചെയ്യേണ്ടതായിരുന്നു മിത്കുമാർ.

തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories