Share this Article
സ്വകാര്യ ബസ് സമരം പിൻവലിച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയകരം
Private Bus

പ്രിയദർശിനി പദ്ധതിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചർച്ചയക്ക് പിന്നാലെയാണ് സമരം പിൻവലിക്കാൻ  തീരുമാനമായത്. ആവശ്യങ്ങൾ അനുഭവപൂർവ്വം പരികണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകൾ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്കരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചു. എന്നാൽ ബസ് ചാർജ് വർധന, വിദ്യർത്ഥികളുടെ കണ്ർസഷൻ നിരക്ക് കൂട്ടൽ എന്നീ ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല.കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നവംബര്‍ മൂന്ന് മുതല്‍ സമരം നടത്തുമെന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചത്. ബസുടമകളുടെ 6 സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമര സമിതിയിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories