സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുന്ന LPST റാങ്ക് ഹോൾഡർ വളർമതിക്കെതിരെ വീണ്ടും കേസ്. കഴിഞ്ഞ ദിവസം നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വളർമതിയെ ഒന്നാം പ്രതിയാക്കിയെടുത്ത കേസിൽ കണ്ടാലറിയാവുന്ന 30ഓളം പേർക്കെതിരെയാണ് നടപടി. അതേസമയം സമരം 121 ാം ദിവസത്തിലേക്ക് കടന്നു.