Share this Article
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം; നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
വെബ് ടീം
1 hours 18 Minutes Ago
1 min read
BUS STRIKE

തിരുവനന്തപുരം: നാളെ മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിങ് കാലോചിതമായി പരിഷ്കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവർലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കം എട്ട് ആവശ്യങ്ങളാണ് അംഗീകരിച്ചിട്ടുണ്ട്.

അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഉടമകൾ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നുമാണ് സമരസമിതി വ്യക്തമാക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories