Share this Article
രാജസ്ഥാനില്‍ റോഡ് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികള്‍ മരിച്ചു
വെബ് ടീം
2 hours 57 Minutes Ago
1 min read
rajasthan

ജയ്പൂർ: രാജസ്ഥാനിലെ ജുന്‍ജുനുവില്‍ റോഡ് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് നിര്‍മ്മാണത്തിനിടെ, ചരലും മണലും കൂട്ടിക്കലര്‍ത്താന്‍ ഉപയോഗിക്കുന്ന യന്ത്രം ഹൈ ടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

ഉദയ്പൂര്‍വതി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചാപോളി ഗ്രാമത്തിലാണ് സംഭവം. മെഷീന്‍ ഹൈ ടെന്‍ഷന്‍ ലൈനില്‍ തട്ടിയതോടെ കനത്ത യന്ത്രസാമഗ്രികളിലൂടെ ശക്തമായ ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി നിമിഷനേരം കൊണ്ട് പ്രവഹിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി പരിക്കേറ്റ മുഴുവന്‍ തൊഴിലാളികളെയും അടിയന്തര ചികിത്സക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂണുകളും ലൈനുകളും മരങ്ങളില്‍ തട്ടുന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ട് ഗ്രിഡ് സബ്സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ അവിടെ ജീവനക്കാരാരും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഈ അപകടസാധ്യത പരിഹരിക്കുന്നതില്‍ ഭരണകൂടവും വൈദ്യുതി വകുപ്പും പരാജയപ്പെട്ടുവെന്നാണ് ആരോപണം.

മരിച്ചവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories