രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.കഴിഞ്ഞ ഏപ്രിൽ 22-നാണ് ഈ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പാക് ഭീകരരെ സഹായിച്ച രണ്ട് സ്വദേശികളെയും പാകിസ്ഥാൻ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയിലെ പ്രതികളെയും ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.