Share this Article
News Malayalam 24x7
സ്ത്രീകള്‍ നല്‍കുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ല; വ്യാജമെങ്കില്‍ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി
വെബ് ടീം
posted on 28-02-2025
1 min read
HC

കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതികളിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. വ്യാജ ലൈംഗികാരോപണങ്ങളില്‍ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ആരോപണം വ്യാജമാണെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാം. സ്ത്രീകള്‍ നല്‍കുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ല. അതിനാല്‍ വിശദമായി അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം കോടതിയുണ്ടാകുമെന്നും ഹൈക്കോടതി.

ലൈംഗികാതിക്രമ പരാതിയില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമര്‍ശം.പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ട്. ഇത്തരത്തിൽ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ ശരിയാണെങ്കിൽ അവരുടെ താൽപര്യം കോടതി സംരക്ഷിക്കും. വ്യാജപരാതികളിൽ വ്യക്തികൾക്കുണ്ടാകുന്ന ക്ഷതത്തിന് ഒന്നും പകരമാകില്ല. അതിനാൽ അന്വേഷണഘട്ടത്തിൽതന്നെ പൊലീസ് സത്യം കണ്ടെത്തണമെന്നും കോടതി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories