Share this Article
News Malayalam 24x7
ഗവർണർ വിളിച്ച സംസ്ഥാനത്തെ വി സിമാരുടെ യോഗം ഇന്ന്
Kerala State Governor

ഗവർണർ വിളിച്ച സംസ്ഥാനത്തെ വി സിമാരുടെ യോഗം ഇന്ന്. ഉച്ചക്ക് രാജ്ഭവനിൽ വെച്ചാണ് യോഗം. പുതിയ അധ്യയന വർഷം തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ​വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചത്. വി.സിമാരുടെ നിയമനവും നിയന്ത്രണവും സംബന്ധിച്ച് സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ചെയ്ത നടപടികളും ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ യോഗമാണിന്ന് നടക്കുന്നത്..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories