നവി മുംബൈ: വാഷി സെക്ടറിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ഇന്ന് പുലർച്ചെ 12:40-ഓടെയാണ് അപകടമുണ്ടായത്. 11 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.മരിച്ച ആറുപേരിൽ മൂന്ന് മലയാളികൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശിയായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), ഭാര്യ പൂജാ രാജന്‍ (39), മകള്‍ വേദിക (6) എന്നിവരാണ് മരിച്ചത്.
നവി മുംബൈയിലെ വാഷി സെക്ടറിൽ സ്ഥിതി ചെയ്യുന്ന എം.ജി. കോംപ്ലക്സിലെ 'രജേഹ' കെട്ടിടത്തിലെ 'ബി' വിങ്ങിലെ പത്താം നിലയിലായിരുന്നു തീപിടുത്തം. മിനിറ്റുകൾക്കകം തന്നെ തീ 11-ാം നിലയിലേക്കും 12-ാം നിലയിലേക്കും പടർന്നു പിടിക്കുകയായിരുന്നു.