യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നു. യെമനിലെ മതപണ്ഡിതരുടെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ചര്‍ച്ച നടക്കുന്നത്. അതേസമയം സമുഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലീയാരുടെ ഓഫീസ് അറിയിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിച്ച് സഹതാപം നേടാനാണ് ശ്രമമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം.