നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ പ്രചാരണവുമായി സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സ് ഇന്ന് മണ്ഡലത്തിലെത്തും. സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചാരണം നടത്തുക.. ചന്തക്കുന്നില്‍ നിന്ന് നിലമ്പൂര്‍ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ആശാ വര്‍ക്കേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുക.. ഓണറേറിയം വര്‍ധന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാരുടെ സമരം. അതേസമയം കാസര്‍കോട്ട് നിന്ന് ആരംഭിച്ച ആശാ സമരത്തിന്റെ നാലാം ഘട്ടമായ 'രാപകല്‍ സമരയാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.