പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം 15 ദിവസമാക്കി വെട്ടിച്ചുരുക്കിയതിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. 11 വർഷത്തെ ഏറ്റവും കുറഞ്ഞ സമ്മേളന ദൈർഘ്യമാണിത്. മോദിക്കും സംഘത്തിനും 'പാർലമെൻറ് ഫോബിയ' ആണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കേന്ദ്രത്തിന്റെ ഒളിച്ചോട്ടമാണിതെന്നും കോൺഗ്രസ് വിമർശനം ഉന്നയിച്ചു.
സമ്മേളന കാലാവധി വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കും ബില്ലുകൾ പാസാക്കുന്നതിനും സമയം ലഭിക്കില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.