Share this Article
News Malayalam 24x7
ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ
Russia Offers Discounted Crude Oil to India in Major Energy Deal

ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റഷ്യ.  റഷ്യയ്ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യന്‍ ക്രൂഡോയിലിന് ഡിമാന്‍ഡ് കുറയ്ക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വില കുറച്ച് നൽകാൻ സന്നദ്ധമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories