Share this Article
News Malayalam 24x7
സുഹൃത്തുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി; മരിച്ചത് ഹോട്ടൽ മുറിയിൽ,ദുരൂഹത
വെബ് ടീം
posted on 03-07-2026
1 min read
RENUKA

ഹൈദരാബാദ് : സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. അൽവാൽ സ്വദേശിനിയായ രേണുക (26) ആണ് മരിച്ചത്. ഹൈദരാബാദിലെ ലങ്കർ ഹൗസിലുള്ള ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ ഒരു റസ്റ്ററന്റ് ആന്റ് പബ്ബിലെ ജീവനക്കാരിയാണ്. 

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് രേണുക ഒരു യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയോടെ ഈ യുവാവ് ഹോട്ടലിൽ നിന്ന് പോയി. തുടർന്ന് മുറിയിൽ തനിച്ചായിരുന്ന രേണുക രാത്രി 11.56 ഓടെ ഭക്ഷണം ഓർഡർ ചെയ്തതായി ഹോട്ടൽ രേഖകൾ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് രേണുക തന്റെ സുഹൃത്തായ സത്യയെ വിഡിയോ കോൾ ചെയ്തത്. സംഭാഷണത്തിനിടെ പുലർച്ചെ 12.24 ഓടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലങ്കർ ഹൗസ് സബ് ഇൻസ്പെക്ടർ സയ്യിദ് മുനവർ അലി അറിയിച്ചു. രേണുകയ്ക്ക് ഒപ്പം മുറിയെടുത്ത സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories