ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തിയതില്‍ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹതയുണ്ടെന്നും വിജിലന്‍സ് കോടതിയെ അറയിക്കും. ദേവസ്വം ബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്ന് വിജിലന്‍സ് ദ്വാരപാലക പീഠം കണ്ടെത്തിയത്. കഴിഞ്ഞ 13നായിരുന്നു പീഠം സഹോദരിയുടെ വീട്ടിലേക്ക് ഉണ്ണികൃഷാണന്‍ പോറ്റി മാറ്റിയത്. വാസുദേവന്‍ എന്ന ജീവനക്കാരന്റെ വീട്ടിലായിരുന്നു ആദ്യം പീഠം സൂക്ഷിച്ചത്. എന്നാല്‍ പിന്നീട് വിഷയത്തില്‍ കോടതി ഇടപെട്ടതോടെ വാസുദേവന്‍ പീഠം തിരികെ ഏല്‍പ്പിക്കുകയായിരുന്നു.