Share this Article
KERALAVISION TELEVISION AWARDS 2025
തിക്കിലും തിരക്കിലും വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്
വെബ് ടീം
2 hours 48 Minutes Ago
1 min read
vijay

ചെന്നൈ വിമാനത്താവളത്തില്‍ കാത്തുനിന്ന വലിയ സംഘം ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് തമിഴ് ചലച്ചിത്ര താരവും രാഷ്ട്രീയ നേതാവുമായ വിജയ്. കരിയറിനെ അവസാന ചിത്രമായ ജന നായകന്‍റെ ഓഡിയോ ലോഞ്ച് നടന്ന മലേഷ്യയില്‍ നിന്നുള്ള മടക്കത്തിലാണ് സംഭവം.

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കാത്തുനിന്നിരുന്ന വലിയൊരു സംഘം അദ്ദേഹത്തെ പൊതിയുകയായിരുന്നു. തനിക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് പോകുമ്പോഴേക്കും ശക്തമായ ഉന്തിലും തള്ളിലും അദ്ദേഹം നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ എണീറ്റ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമപ്പെട്ട് കാറിലേക്ക് കയറ്റുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ വിജയ്ക്ക് പരിക്കൊന്നും ഇല്ലെന്നാണ് അറിയുന്നത്. അതേസമയം സുരക്ഷാ വീഴ്ചയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മലേഷ്യയില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ പങ്കെടുത്ത ഓഡിയോ ലോഞ്ചില്‍ ഉണ്ടാകാത്ത കാര്യമാണ് ചെന്നൈ വിമാനത്താവളത്തില്‍ വിജയ്ക്ക് നേരിടേണ്ടിവന്നതെന്നാണ് വിമര്‍ശനത്തിന്‍റെ കാതല്‍. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ജന നായകന്‍റെ ഓഡിയോ ലോഞ്ച്. 

തിക്കിലും തിരക്കിലും വിജയ് നിലത്തുവീഴുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories