Share this Article
News Malayalam 24x7
ചരിത്രകാരന്‍ എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണ ശ്രമം,പിന്നിൽ എബിവിപിയെന്ന് ആരോപണം
വെബ് ടീം
posted on 12-02-2026
1 min read
s irfan habeeb

ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ആക്രമണ ശ്രമം. യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെള്ളംനിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്ന് ഐസ ആരോപിച്ചു.

സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബ്. ഇതിനിടെയിലാണ് ബാനറിന് പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മേലേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകൊട്ടയും എറിഞ്ഞത്. ആക്രമണ ശ്രമത്തിന് ശേഷവും പരിപാടി തുടര്‍ന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories