തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 93സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടിക സിപിഐഎം പുറത്തുവിട്ടതിനു പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി മേയർ ആര്യാ രാജേന്ദ്രൻ. മഴപെയ്താൽ ചോർന്നോലിക്കുന്ന വീട്ടിൽ നിന്നും 21 വയസ്സുള്ള പെൺകുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോൾ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കഴിയു എന്ന് ചരിത്രം പറയുമെന്നാണ് ആര്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഇനിയും സംഘടനാപ്രവർത്തനരംഗത്ത് നിലവിലെ ചുമതലകൾ നിർവഹിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകും. പാര്‍ട്ടിക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ്.