Share this Article
KERALAVISION TELEVISION AWARDS 2025
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജി ലിജിൻലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വെബ് ടീം
posted on 17-08-2023
1 min read
G LIJINLAL SUBMIT NOMINATION

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് നൂറുകണക്കിന് പ്രവർത്തകരുമായി കാൽനടയായി എത്തിയായിരുന്നു പത്രികാസമർപ്പണം.തുടർന്ന് നേതാക്കൾക്കൊപ്പം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറും, പാമ്പാടി ബി ഡി ഒ.യുമായ , ദിൽഷാദ് ഇയ്ക്ക് പത്രിക സമർപ്പിക്കുകയായിരുന്നു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധമോഹൻ അഗർവാൾ എം.പി,കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, ദേശീയ സെക്രട്ടറി അനിൽ ആൻ്റണി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.ജി തങ്കപ്പൻ,  തുടങ്ങിയവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിന് എത്തിയത്.രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories