Share this Article
image
അതിരപ്പിള്ളി വനത്തില്‍ യുവതിയെ കൊന്നുതള്ളി; കൊല്ലപ്പെട്ടത് കാലടി സ്വദേശി ആതിര, സുഹൃത്ത് അറസ്റ്റില്‍
വെബ് ടീം
posted on 05-05-2023
1 min read
Man kills Friend,Chops her Body in to Pieces and disposes remains in the Forest

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി.  കാലടി പാറക്കടവ് സ്വദേശി 26 വയസ്സുള്ള ആതിര  ആണ് കൊല്ലപ്പെട്ടത്. തുമ്പൂർമുഴി സമീപം വനത്തില്‍ ഇന്നലെ അര്‍ധരാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് അഖിലിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ആതിരയെ കഴിഞ്ഞ 29 മുതൽ കാണാനില്ലായിരുന്നു.  തുടർന്ന് അന്വേഷണം നടത്തിയ പോലീസിന് അഖിലും ആതിരയും ഒന്നിച്ച് കാറിൽ കയറി പോകുന്നത് കണ്ടതായി  വിവരം ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ അഖിലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ആതിരയുടെ സ്വർണം ഉൾപ്പെടെയുള്ളവ ഇയാൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തർക്കം ഉടലെടുത്തിരുന്നു.

ഇതേ തുടർന്ന് ആതിരയെ വെറ്റിലപ്പാറ തുമ്പൂര്‍മുഴിക്കടുത്തെ വനത്തിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഖിൽ പോലീസിനു മൊഴി നൽകി. ആതിരയെ ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും അഖിൽ പോലീസിനോട് പറഞ്ഞു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

അതിരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി.  സംഭവത്തിൽ ആതിരയുടെ സുഹൃത്ത് അഖിലിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ആതിരയെ കഴിഞ്ഞ 29 മുതൽ കാണാനില്ലായിരുന്നു.  തുടർന്ന് അന്വേഷണം നടത്തിയ പോലീസിന് അഖിലും ആതിരയും ഒന്നിച്ച് കാറിൽ കയറി പോകുന്നത് കണ്ടതായി  വിവരം ലഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories