Share this Article
ക്വാഡ് ഉച്ചകോടി ഇന്ന് മനിലയില്‍; നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കും
 PM Modi, Trump

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ന് മനിലയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ക്വാഡ് ഉച്ചകോടിക്ക് ഇടയിലായിരിക്കും കൂടിക്കാഴ്ച. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ചയാവും. ഇന്ത്യന്‍ സമയം വൈകീട്ട് നാല് മണിക്കാണ് ക്വാഡ് ഉച്ചകോടി. ഉച്ചകോടിയോടൊപ്പം ആതിഥേയ രാജ്യമായ ഫിലിപ്പീന്‍സുമായി പ്രതിരോധം, സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനുമാണ് ചര്‍ച്ചകളില്‍ പ്രധാന മുന്‍ഗണന നല്‍കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് ലോകനേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories