Share this Article
നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജി ഹണി എം. വര്‍ഗീസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിധി ഇന്ന്
Verdict Today on Contempt Plea Against Judge Honey M Varghese

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയി ഹൈക്കോടതി തള്ളി. ഡ്വ. ടി.ബി. മിനി കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും, വിചാരണ നടപടികള്‍ക്കായി 10 ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നും ജഡ്ജി ഹണി എം. വര്‍ഗീസ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരാമര്‍ശിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ജഡ്ജിയുടെ ഈ പരാമര്‍ശങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും, തന്റെ തൊഴിലിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ തനിക്ക് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നെന്നും അഡ്വ മിനി വ്യക്തമാക്കിയിരുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കറ്റ് ജനറലിന് ടിബി മിനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories