കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പ്രകാശനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഐ.ടി.സി. മൗര്യയില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തിന് വായനക്കാരില്‍നിന്ന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ അതീവ സന്തോഷമുണ്ടെന്നും ഏറെ വികാരഭരിതയാണെന്നും സോണിയാ ഗാന്ധി ചടങ്ങില്‍ പറഞ്ഞു. ഇറ്റലിയിലെ തന്റെ ബാല്യകാലം മുതല്‍ രാജീവ് ഗാന്ധിയുമായുള്ള വിവാഹവും ഇന്ത്യയിലെ ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ-വ്യക്തിജീവിത അനുഭവങ്ങളും തുറന്നെഴുതുന്നതാണ് ഈ ആത്മകഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി തുടങ്ങി നിരവധി പ്രമുഖ 'ഇന്ത്യാ' മുന്നണി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.