രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വീടിരിക്കുന്ന വാർഡിൽ സിപിഐഎം സ്ഥാനാര്‍ഥിയ്ക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാവ്യാ വേണുവിന് ജയം. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്ത്, മുണ്ടപ്പള്ളി 18ാം വാര്‍ഡാണ് യു.ഡി.എഫിന് നഷ്ടമായത്.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഉറ്റ സുഹൃത്ത് ഫെന്നി നൈനാനും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. ഫെനി മത്സരിച്ച അടൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണ് ജയം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23 കാരി നല്‍കിയ പീഡന പരാതിയില്‍ ഫെനി നൈനാനും ആരോപണ വിധേയനായിരുന്നു. ഫെന്നിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.