ന്യൂഡൽഹി: സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട തുക നൽകും എന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തു എന്ന് എ എസ് ജി. അർഹതപ്പെട്ട പണം പോലും കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനാണ് കേന്ദ്രത്തിന്റെ മറുപടി നൽകിയത്.
ഈ മാസം പത്തിന് ഡല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ എഡ്യുക്കേഷൻ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നൽകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.