ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉടമകളായ ലുത്ര സഹോദരങ്ങളെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കും. തായ്‌ലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്ത സൗരഭിനെയും ഗൗരവിനെയും നിലവിൽ ഫുക്കറ്റിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ബാങ്കോക്കിൽ എത്തിച്ച ശേഷം ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ മാസം ആദ്യം ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേരാണ് മരിച്ചത്. അപകടം നടന്നതിനു പിന്നാലെ ലുത്ര സഹോദരങ്ങൾ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. തങ്ങൾ നിശാക്ലബ്ബിന്റെ നടത്തിപ്പുകാർ മാത്രമാണ്, ഉടമകളല്ല എന്നാണ് ലുത്ര സഹോദരന്മാരുടെ വാദം. ഇവരെ ഇന്ത്യയിലെത്തിച്ച ശേഷം വിശദമായ അന്വേഷണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.