കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ ലക്ഷ്മിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഇന്ന് നിലപാട് അറിയിക്കും. പരാതിക്കാരനായ യുവാവ് പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നാണ് ലക്ഷ്മിയുടെ വാദം. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.. ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു കേസിനാസ്പതമായ സംഭവം. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് ലക്ഷ്മി മേനോനെതിരായ കേസ്..