Share this Article
സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; മലയാളി യുവാവ് ദുബായില്‍ മരിച്ചു
വെബ് ടീം
posted on 07-06-2025
1 min read
ISSAC PAUL

ദുബായില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരന്‍ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories