ഗോവയിലെ ഒരു നിശാക്ലബ്ബിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതികളായ ലൂത്ര സഹോദരങ്ങൾ തായ്‌ലൻഡിൽ പിടിയിലായി. പാസ്‌പോർട്ട് റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികളായ സൗരഭിനെയും ഗൗരവിനെയും തായ്‌ലൻഡ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഈ മാസം 6-നാണ് ഗോവയിലെ നിശാക്ലബ്ബിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ 25 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ ലൂത്ര സഹോദരങ്ങൾ തായ്‌ലൻഡിലേക്ക് കടന്നുകളയുകയായിരുന്നു.
അതേസമയം, ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി കോടതി, തീപിടുത്തത്തിന് പിന്നാലെ ഗോവയിലെ നിശാക്ലബ്ബുകൾക്കകത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച ഗോവ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേസിൽ പ്രതികളായ ലൂത്ര സഹോദരങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.