 
                                 
                        സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    