Share this Article
News Malayalam 24x7
കീം റാങ്ക് പട്ടിക റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
KEAM Rank List Challenged

കീം റാങ്ക് പട്ടിക റദ്ദാക്കണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  പ്രവേശനത്തെ ബാധിക്കുന്ന തരത്തില്‍ നിലപാടെടുക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. റാങ്ക്  പട്ടിക പുതുക്കിയത് സര്‍ക്കാരിന്റെം നയപരമായ തീരുമാനമാണെന്നും ഹൈക്കോടതിയ്ക്ക് ഇടപെടാന്‍ അധികാരമില്ലെന്നാണ്  കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories