നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വേനലവധിക്ക് മുമ്പ് കേസിന്റെ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അന്തിമവാദം സംബന്ധിച്ച് പ്രതിഭാഗത്ത് നിന്ന് കൂടുതല്‍ മറുപടി ആവശ്യമുണ്ടെന്നും അതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ആവശ്യം കോടതി അംഗീകരിച്ചാല്‍ പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി ലഭിക്കും. അതിന് ശേഷമായിരിക്കും കേസിന്റെ വിധി പ്രഖ്യാപനം സംബന്ധിച്ച തീയതിയില്‍ തീരുമാനം ഉണ്ടാകുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.